
കോട്ടയം: യാത്രയ്ക്കിടെ അൽപ്പമൊന്ന് വിശ്രമിക്കണോ....പുഞ്ചവയൽകാറ്റിലും സംവിധാനമുണ്ട്. നീണ്ടൂർ-കല്ലറ റോഡരികിലാണ് വഴിയോര വിശ്രമകേന്ദ്രവും പാർക്കും സ്ഥിതി ചെയ്യുന്നത്. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ടേക്ക് എ ബ്രേക്കിന്റെയും വയോജന പാർക്കിന്റെ ഒന്നാംഘട്ടത്തിന്റെയും ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. 30 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം. വിശ്രമത്തിനും വിനോദത്തിനും വേണ്ട സംവിധാനങ്ങൾ ഒരുക്കുന്നതിനൊപ്പം തറയോടുകൾ സ്ഥാപിച്ചും ചെടികളും മറ്റും വെച്ചുപിടിപ്പിച്ചും മനോഹരമാക്കും. ടോയ്ലെറ്റ് സംവിധാനങ്ങൾ, പാർക്കിൽ ഇരിപ്പിടങ്ങൾ തുടങ്ങിയവയും സജ്ജമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |