
കോട്ടയം: ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് കളക്ടറേറ്റും പരിസരങ്ങളും ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് വൃത്തിയാക്കും. ഉച്ചയ്ക്ക് 12 മുതൽ 1.30 വരെയാണ് ശുചീകരണപ്രവർത്തനം. കളക്ടറേറ്റിലെ മുൻവശത്തെ പൂന്തോട്ടം നവീകരിക്കുന്നതടക്കമുള്ള പരിപാടികൾ ശുചീകരണത്തിന്റെ ഭാഗമായി നടപ്പാക്കും. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ആലോചനായോഗം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി.ആനന്ദ്, ഡെപ്യൂട്ടി കളക്ടർമാരായ ജിയോ ടി.മനോജ്, സോളി ആന്റണി , വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |