
വൈക്കം: വൈക്കം ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ വൈക്കം സമൂഹം ഹാളിൽ ഉപഭോക്തൃസംഗമം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.വി മിനി വിഷയം അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.ആർ സിന്ധു, വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ്, ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്‌സൺ ലൗലി ജോർജ് എന്നിവർ പ്രസംഗിച്ചു. ജനങ്ങളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ ശേഖരിച്ച് പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താനാണ് തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |