SignIn
Kerala Kaumudi Online
Friday, 23 October 2026 3.52 AM IST

ലഹരി വിരുദ്ധ ജാഗ്രത ജ്യോതി

auto

അടിമാലി: എസ്എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായി 'ജാഗ്രത ജ്യോതി' ക്യാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനവും ലഹരിവിരുദ്ധ സന്ദേശവും അടിമാലി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് റിയാസ് നിർവഹിച്ചു. ലഹരിക്കെതിരെയുള്ള ലഘുലേഖകൾ വോളണ്ടിയേഴ്സ് അടിമാലി ടൗണിൽ വിതരണം ചെയ്തു. കൂടാതെ കടകളിൽ ലഹരി വിരുദ്ധ സ്റ്റിക്കറുകളും സ്ഥാപിച്ചു. പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പൽ വിനോദ് കുമാർ കെ.പി , എൻ.എസ്എസ് .പ്രോഗ്രാം ഓഫീസർ സൗമ്യ .എസ് രാജൻ, അസി. എൻ.എസ്എസ് പ്രോഗ്രാം ഓഫീസർ കാവ്യാ സത്യൻ ,എൻ.എസ്എസ് വോളണ്ടിയർ ലീഡർമാരായ ഹർഷ ഷിബു,മേഖ സോമൻ, ബെൻ ബേസിൽ ബെന്നി എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL