SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

പക്ഷിപ്പനിപ്പേടി : മണർകാട് ഫാമിലെ മരങ്ങൾ മുറിക്കും

bird

പൂട്ടിയിട്ട് ആറുമാസം, തുറക്കാൻ അനുവാദം ലഭിച്ചില്ല

കോട്ടയം : പക്ഷിപ്പനിയെ തുടർന്ന് അടച്ചുപൂട്ടിയ മണർകാട്ടെ സർക്കാർ പക്ഷിവളർത്തൽ കേന്ദ്രം അണുമുക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി ചുറ്റുമുള്ള മരണങ്ങൾ വെട്ടിമാറ്റും. 101 മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. അതേസമയം ഫാം പ്രവർത്തനം പുന:രാരംഭിക്കുന്നതിൽ തീരുമാനമായില്ല. കഴിഞ്ഞ മേയിലാണ് ഇവിടെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് 9,122 കോഴികളെ കൊന്നൊടുക്കിയിരുന്നു. ആറുമാസത്തിനുള്ളിൽ തുറക്കുമെന്നായിരുന്നു പറഞ്ഞത്. ഈ മാസം തുറക്കേണ്ടതാണെങ്കിലും ഇതുവരെ സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഡിസംബർ 31 വരെ മണർകാട് ഉൾപ്പെടെ പക്ഷികളെ വളർത്തുന്നതിന് നിയന്ത്രണമുണ്ട്. ഈ സാഹചര്യത്തിൽ ജനുവരിയിലെങ്കിലും പ്രവർത്തനം തുടങ്ങാനാകുമെന്ന പ്രതീക്ഷയാണ് ഉദ്യോഗസ്ഥർ പങ്കുവയ്ക്കുന്നത്.

 ലക്ഷ്യം ജൈവ സുരക്ഷ

ചുറ്റുമുള്ള മരങ്ങൾ വളർന്ന് ഫാമിന് മുകളിലേയ്ക്ക് ചാഞ്ഞ നിലയിലാണ്. ഇവിടെ പറന്നിരിക്കുന്ന മറ്റ് പക്ഷികളിൽ നിന്ന് വൈറസ് പടർന്നതെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് മരങ്ങൾ മുറിക്കുന്നത്. മഹാഗണി, പന, മറ്റ് പാഴ്‌മരങ്ങൾ എന്നിവയാണ് ചുറ്റും. മരങ്ങൾ മുറിക്കുന്നതോടെ സ്വാഭാവിക തണൽ നഷ്ടമാകുമെന്ന ആശങ്കയുമുണ്ട്. എന്നാൽ പുറത്തു നിന്നുള്ള പക്ഷികളുടെ സാന്നിദ്ധ്യം ഒഴിവാക്കുകായാണ് ലക്ഷ്യം.

വരുമാനം നിലച്ചു, വൻ നഷ്ടം

സർക്കാ‌ർ സ്ഥാപനമായതിനാൽ നഷ്ടം കണക്ക് കൂട്ടിയില്ലെങ്കിലും കോഴികളെ കൊന്നതും ഫാം പൂട്ടിയതും മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുവരെയുണ്ടായത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ വരുമാനം പൂർണമായും നിലച്ചു. ആറുമാസമായി അടഞ്ഞു കിടക്കുന്ന ഫാമിൽ നിന്ന് ഇതിനോടകം ലക്ഷക്കണക്കിന് മുട്ടയും കുഞ്ഞുങ്ങളേയും ഉത്പാദിപ്പിക്കാൻ കഴിയുമായിരുന്നു. ഫാം തുറന്നാൽ മണ്ണുത്തിയിൽ നിന്ന് 1500 -2000 കോഴികളെ എത്തിച്ച് വളർത്തണം. മുട്ടവിരിഞ്ഞ് 24 - 28 ആഴ്ച വരെയെടുക്കും പ്രവർത്തനം പൂർണതോതിലാകാൻ.

ഫാമിൽ ഇതുവരെ ചെയ്തത്

ഫാമും ഓഫീസും പലതവണ കഴുകി വൃത്തിയാക്കി

കുമ്മായം ഉപയോഗിച്ച് അണുവിമുക്തമാക്കി

 ഇനി സാനിറ്റൈസേഷൻ സർട്ടിഫക്കറ്റ് നേടണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL