SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

വൈക്കം കായലിലും ഇനി ഒഴുകുന്ന വായനശാല

adithya

വൈക്കം : വൈക്കം കായലിലൂടെ ബാലസാഹിത്യം മുതൽ ശാസ്ത്രവും കഥയും നോവലും ചരിത്ര പുസ്തകങ്ങളുമെല്ലാം വായിച്ച് ഒരു യാത്ര പോയാലോ. രാജ്യത്തെ ആദ്യ സൗരോർജ്ജ യാത്രാബോട്ടായ ആദിത്യയിലേക്ക് പോരൂ. നിങ്ങളെ കാത്ത് നിരവധി പുസ്തകങ്ങളാണുള്ളത്. മന്ത്രി കെ.ബി.ഗണേശ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് പുസ്തകത്തോണി പദ്ധതി. ജലഗതാഗതവകുപ്പിന്റെ മുഹമ്മ - കുമരകം ഫെറി ബോട്ടിൽ ഇത് ആരംഭിച്ചിരുന്നു. മുഹമ്മ എ.ബി.വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റേതായിരുന്നു ആശയം. പ്രദേശത്തെ വീടുകൾ, വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച 300 പുസ്തകങ്ങളാണ് ബോട്ടിൽ സ്ഥാപിച്ച ചില്ല് അലമാരയിലുള്ളത്. 45 മിനിറ്റ് ദൈർഘ്യമുള്ളതാണ് സർവീസ്. വൈക്കം തവണക്കടവ് സർവ്വീസ് നടത്തുന്ന ആദിത്യയിൽ ജലഗതാഗത വകുപ്പും വൈക്കം റോട്ടറി ക്ലബും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് നഗരസഭ വൈസ് ചെയർമാൻ പി.ടി.സുഭാഷ് ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL