
കോട്ടയം: മെഡിക്കൽ കോളജിൽ രോഗികളുടെ കൂട്ടിരുപ്പുകാർക്കു മിതമായ നിരക്കിൽ താമസസൗകര്യം ലഭ്യമാക്കുന്നതിന് ആശ്വാസ് വാടക വീടുകളുടെ ശിലാസ്ഥാപനം മന്ത്രി കെ. രാജൻ.നിർവഹിച്ചു. സംസ്ഥാന ഭവന നിർമാണ ബോർഡ് വഴി നടപ്പാക്കുന്ന ആശ്വാസ് വീട് നിലവിൽ മൂന്ന് നിലകളിലായാണ് നിർമിക്കുന്നതെങ്കിലും ആവശ്യമെങ്കിൽ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നേഴ്‌സിംഗ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അദ്ധ്യക്ഷത വഹിച്ചു.
സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ നാലാമത്തെ ആശ്വാസ് വാടകവീട് പദ്ധതിയാണ് കോട്ടയം മെഡിക്കൽ കോളജിൽ നടപ്പാക്കുന്നത്.
ഭവന നിർമ്മാണ വകുപ്പിന്റെ 2022-23 ബജറ്റിൽ ഉൾപ്പെടുത്തി കോട്ടയം മെഡിക്കൽ കോളേജിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്ത് എട്ടു കോടി രൂപ ചിലവിൽ മൂന്നു നിലകളിലായി 1534. 53 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിർമിക്കുന്നത്. 106 പേർക്ക് താമസിക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |