
കോട്ടയം : പള്ളിക്കത്തോട് ഗവണ്മെന്റ് ഐ.ടി.ഐയിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിന് ഈഴവ വിഭാഗത്തിൽപ്പെട്ടവർക്കായി 22 ന് രാവിലെ 10 ന് അഭിമുഖം നടക്കും. മേൽവിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യത : ബന്ധപ്പെട്ട ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.ടി.സി./എൻ.എ.സി. യും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അസൽ സർട്ടിഫിക്കട്ടുകൾ, പകർപ്പുകൾ എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0481 2551062, 6238139057.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |