SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

പൊലീസിന് നേരെ കൈയേറ്റം: ബസ് ഡ്രൈവർ അറസ്റ്റിൽ

കുമളി: കുമളി ടൗണിലെ പെട്രോൾ പമ്പിൽ പൊലീസിന് നേരെ കൈയേറ്റം നടത്തിയ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. ദേവമാതാ ബസിലെ ഡ്രൈവർ ചെങ്കര എച്ച്.എം.എൽ ലയത്തിൽ ശർമ്മദുരൈയാണ് (36) അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. സ്ത്രീയെ ഇയാൾ നിരന്തരം ഫോണിൽ ശല്യപ്പെടുത്തുന്നുവെന്ന പരാതിയെ തുടർന്ന് ഫോണിൽ വിളിച്ച് വിവരം തിരക്കിയ പൊലീസിനെ ഇയാൾ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് അക്രമണമുണ്ടായത്. പൊലീസിനെ കൈയേറ്റം ചെയ്തതതിനും സ്ത്രീയെ ശല്യപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, DRIVER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL