
കോട്ടയം: പേരൂർ സൗത്ത് എൽ.പി സ്കൂൾ അടിമുടി മാറുകയാണ്. അറിവിനൊപ്പം കുരുന്നുകൾക്കായി വിനോദത്തിന്റെ വാതായനങ്ങൾ തുറന്ന് സ്റ്റാർസ് വർണ്ണകൂടാരം സ്കൂളിലൊരുങ്ങി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ശിക്ഷാ അഭിയാൻ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്
വർണ്ണക്കൂടാരവും മാതൃകാ പ്രീ സ്കൂളും നിർമ്മിച്ചത്. ഏറ്റുമാനൂർ നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.എസ്.ബീന അദ്ധ്യക്ഷത വഹിച്ചു. ഇ.എസ് ബിജു, സിന്ധു കറുത്തേടത്ത്, വിജി ജോർജ്, ബീന ഷാജി, അജിതാ ഷാജി, വിജി ജോർജ്, ബിജി ചാവറ, സ്കൂൾ ഹെഡ്മിസ്ട്രസ് ബിജി മേരി ജേക്കബ്, അപർണ അജി, വി.ടി അംബികാദേവി തുടങ്ങിയവർ പങ്കെടുത്തു.
ലക്ഷ്യം, പ്രത്യേകതകൾ
കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വികാസം.
കുട്ടികൾക്ക് കളിക്കാനും ഉല്ലസിക്കാനും കളിഉപകരണങ്ങൾ
വ്യായാമത്തിന് ഉപകരിക്കുന്ന ഉപകരണങ്ങൾ
ഇരിപ്പിടങ്ങൾ,പൂച്ചെടികൾ, നടപ്പാത, വെള്ളച്ചാട്ടം
മാതൃക പ്രീ സ്കൂളിൽ
വിനോദത്തിനും വിജ്ഞാനത്തിനും 13 ഇടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
വരയിടം, ഗണിത ഇടം, സാഹിത്യ ഇടം, പ്രവർത്തി ഇടം
മാതൃക പ്രീ സ്കൂളിൽ ഒരുക്കിയിരിക്കുന്ന ക്ലാസ് മുറികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |