SignIn
Kerala Kaumudi Online
Friday, 23 October 2026 4.40 AM IST

ഡ്രൈവർ കം അറ്റൻഡർ

driver

പൊൻകുന്നം: ശബരിമല തീർത്ഥാടന കാലത്ത് മോട്ടോർ വാഹനവകുപ്പിന്റെ സേഫ് സോൺ പദ്ധതിയിൽ താത്കാലിക ഡ്രൈവർ കം അറ്റൻഡർ ആയി സേവനമനുഷ്ഠിക്കാൻ താത്പര്യമുള്ള അഞ്ചുവർഷം പ്രവൃത്തിപരിചയമുള്ള ഡ്രൈവർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ലൈസൻസ്, ആധാർ എന്നിവയുടെ പകർപ്പ്, പാസ്‌പോർട്ട്‌സൈസ് ഫോട്ടോ, പൊലീസ് ക്ലിയറൻസ് റിപ്പോർട്ട് എന്നിവ സഹിതം ആറിന് മുൻപായി കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒയ്ക്ക് അപേക്ഷ നൽകണം. പ്രായോഗിക പരീക്ഷ ഏഴിന് രാവിലെ 9 ന് അട്ടിക്കലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നടക്കും. സേഫ്‌സോണിൽ മുൻകാല പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷാ ഫോറം കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഓഫീസിൽ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL