
കുമളി : റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബലിന്റെയും മലങ്കര ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുൻ എം.എൽ.എ എ.കെ . മണി ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസനാധിപൻ സഖറിയാസ് മാർ സേവറിയോസ് അദ്ധ്യക്ഷത വഹിച്ചു. രജിസ്റ്റർ ചെയ്ത മുഴവൻ പേർക്കും രോഗ പരിശോധനയും ചികിത്സാ നിർണ്ണയവും ലഭ്യമാക്കി. പ്രമുഖ ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ദ്ധൻ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ക്യാമ്പിനെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |