
കോട്ടയം: കാലാവധി കഴിഞ്ഞിട്ടും ലൈസൻസ് പുതുക്കാത്ത ലിഫ്‌റ്റുകൾക്ക് നിശ്ചിത തുക അടച്ചു ലൈസൻസ് പുതുക്കുന്നതിനുള്ള അദാലത്ത് നവംബർ 30 വരെ ദീർഘിപ്പിച്ചു. ഫോംജി യിലുള്ള അപേക്ഷ, നിലവിലുള്ള ലൈസൻസിന്റെ പകർപ്പ്, കാലാവധിയുള്ള ഇൻഷുറൻസ് പോളിസിയുടെ പകർപ്പ്, 0043001029900 എന്ന ശീർഷകത്തിൽ ഏതെങ്കിലും ട്രഷറി, ഇട്രഷറി, ജനസേവനകേന്ദ്രം മുഖേന ഫീസടച്ച അസൽ ചെലാൻ രസീത് എന്നിവ സഹിതം നവംബർ 30 ന് വൈകിട്ട് 5 ന് മുൻപായി കോട്ടയം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |