
അയ്മനം: അയ്മനം ഗ്രാമപഞ്ചായത്തിലെ പരിപ്പ് - കുഴിവേലി - ചേനപ്പാടി റോഡ് ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് പരിപ്പ് മൈത്രി നഗർ റെസിഡന്റ് ആൻഡ് വെൽഫെയർ അസോസിയേഷന്റെയും പ്രദേശവാസികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ അയ്‌മനം പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മൈത്രി പ്രസിഡന്റ് ആർ.ഉമാരാജ് സമരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.കൃഷ്ണൻകുട്ടിനായർ സംസാരിച്ചു. പരിപ്പ് എൽ.പി.സ്‌കൂൾ, ഹൈസ്കൂൾ, വിവിധ ക്ഷേത്രങ്ങൾ, ബാങ്കുകൾ, റേഷൻകടകൾ, മെഡിക്കൽ ഷോപ്പുകൾ, ആശുപത്രികൾ, അക്ഷയ കേന്ദ്രം എന്നിവിടങ്ങളിലേയ്ക്ക് എത്തിച്ചേരുവാനുള്ള സഞ്ചാര മാർഗ്ഗമായ റോഡ് കഴിഞ്ഞ 15 വർഷത്തിലധികമായി കാൽനടയാത്ര പോലും ദുസ്സഹമായ വിധത്തിൽ തകർന്ന് തരിപ്പണമായി കിടക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |