SignIn
Kerala Kaumudi Online
Friday, 23 October 2026 2.58 AM IST

വനിതാ കമ്മിഷനിൽ എ ഗ്രേഡ് അംഗത്വം

a

കോട്ടയം: നവജ്യോതി സ്ത്രീ ശക്തിക്ക് വനിതാ കമ്മിഷനിൽ ഉയർന്ന എ ഗ്രേഡ് അംഗത്വം ലഭിച്ചു. കുടുംബ പ്രശ്‌നങ്ങൾ, വഴി തർക്കങ്ങൾ, സ്വയം തൊഴിൽ സംരംഭങ്ങൾ, സാമ്പത്തിക ശാക്തീകരണം തുടങ്ങിയവ വിലയിരുത്തിയാണ് അംഗത്വം ലഭ്യമായത്. സംസ്ഥാന രക്ഷാധികാരി അഡ്വ.മധു സ്വാന്തനത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് രാജി ചന്ദ്രൻ കുളങ്ങര, സെക്രട്ടറി ജയശ്രീ വാര്യർ, ആക്ടിംഗ് സെക്രട്ടറി ബി.പ്രദീപ്, അഡ്വ.പി.എം കുര്യൻ തുടങ്ങി 30 അംഗ കമ്മിറ്റിയാണ് സംഘടനയെ നയിക്കുന്നത്. 2009 മുതൽ കോട്ടയം കേന്ദ്രീകരിച്ചാണ് സംഘടനയുടെ പ്രവർത്തനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL