SignIn
Kerala Kaumudi Online
Friday, 23 October 2026 3.00 AM IST

ഇഷാൻ മേച്ചേരിയെ അനുമോദിച്ചു

anumodichu

ബ്രഹ്മമംഗലം : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും , പ്രതിരോധ മന്ത്രാലയവും സംയുക്തമായി നടത്തിയ സൈനിക മേധാവികളുടെ ദേശീയ തല ചർച്ചയിൽ ദേശീയോത്ഗ്രഥനം എന്ന വിഷയത്തിൽ പാനൽ മെമ്പറായി പങ്കെടുത്ത അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഇഷാൻ മേച്ചേരിയ്ക്ക് അനുമോദനം. കെ.പി.എം.എസ് 1281-ാം നമ്പർ ശാഖാ കുടുംബ സംഗമത്തിൽ വച്ച് സംസ്ഥാന കമ്മി​റ്റി അംഗം കെ.കെ.കൃഷ്ണകുമാർ മൊമന്റോ നൽകി. തലയോലപ്പറമ്പ് യൂണിയൻ പ്രസിഡന്റ് എസ്.പുഷ്പകുമാർ ഷാൾ അണിയിച്ചു. ശാഖാ പ്രസിഡന്റ് രണദേവ് മണിയൻകുന്ന് അദ്ധ്യക്ഷത വഹിച്ചു. സി.എ.കേശവൻ, ജമീലഷാജു, മിനിസിബി, സനൽകുമാർ, എം.ടി.വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL