SignIn
Kerala Kaumudi Online
Friday, 23 October 2026 7.08 AM IST

ക്ഷീരഗ്രാമം പദ്ധതി : ധനസഹായം

cow

കോട്ടയം : വെള്ളാവൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിൽ സാമ്പത്തിക സഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം. 17.7 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുളളത്.
രണ്ട് പശു ഉൾപ്പെടുന്ന 16 യൂണിറ്റുകളും അഞ്ച് പശുക്കൾ അടങ്ങുന്ന രണ്ടു യൂണിറ്റുകളും ആരംഭിക്കാൻ ധനസഹായം നൽകും. യഥാക്രമം 60,000, 1.5 ലക്ഷം രൂപ വീതമാണ് അനുവദിക്കുക. ഡയറി ഫാമുകളുടെ യന്ത്രവത്കരണം, ആധുനികവത്കരണം എന്നിവയ്ക്കായി പരമാവധി 50,000 രൂപ അനുവദിക്കും. ക്ഷീരകർഷകർക്ക് https://ksheerasree.kerala.gov.in/ എന്ന പോർട്ടലിലൂടെ അപേക്ഷിക്കാം. ഫോൺ: 0481 2417722, 9496622317, 9497870633.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL