കോട്ടയം : ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ നിറുത്തിയിട്ടിരുന്ന ലോറിയുടെ പുറകിൽ ഇടിച്ച് 5 പേർക്ക് പരിക്ക്.
ആന്ധ്ര സ്വദേശികളായ മണികണ്ഠൻ (28), ആത്തേ ശ്രീനിവാസലു (45), ശ്രീമൻ നാരായണ (38), മകൾ ലക്ഷ്മി റിഷിത (11), ഡ്രൈവർ ലക്ഷ്മി റെഡ്ഢി എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ കാഞ്ഞിരപ്പള്ളി റാണി ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം. ശ്രീമൻ നാരായണ, മണികണ്ഠൻ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. എല്ലാവരെയും കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേക്കു മാറ്റി. ഫയർഫോഴ്സെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |