SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 AM IST

ദേശീയ ഉപഭോക്തൃ ദിനാചരണം ഇന്ന്

consumer

കോട്ടയം: ഭക്ഷ്യപൊതുവിതരണഉപഭോക്തൃകാര്യ വകുപ്പും ജില്ലാ ഉപഭോക്തൃതർക്കപരിഹാര കമ്മിഷനും ചേർന്ന് കളക്ടറേറ്റിൽ ഇന്ന് ജില്ലാതല ദേശീയ ഉപഭോക്തൃദിനാചരണം സംഘടിപ്പിക്കും. രാവിലെ 11 ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡന്റ് അഡ്വ. വി.എസ്. മനുലാൽ അദ്ധ്യക്ഷത വഹിക്കും. മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ട് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജാസ്മിൻ അലക്‌സ് വെർച്വൽ ഹിയറിംഗും ഉപഭോക്തൃനീതിയിലേക്കുള്ള ഡിജിറ്റൽ പ്രവേശനവും എ.ഐ പ്ലാറ്റ്‌ഫോമുകളിലെ ആശങ്കകളും എന്ന വിഷയത്തിൽ ക്ലാസെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL