കോട്ടയം: രാജ്യത്തിന്റെ ഭരണഘടനയെയും ഫെഡറലിസത്തെയും സംരക്ഷിക്കാൻ വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. കെ.എസ്.സി (എം) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജോർജുകുട്ടി അഗസ്തി, ജോസ് പാറേക്കാട്ട്, സണ്ണി തെക്കേടം, ജോസ് പുത്തൻക്കാല, പി.എം മാത്യു, സിന്ധുമോൾ ജേക്കബ്, റെനിൽ രാജു, റിൻറ്റോ തോപ്പിൽ, അഖിൽ മാടക്കൻ, സജോ ഡാനയേൽ, രജ്ഞിത ആർ, സി.എ ജോൺ തോമസ്, ജോ തോമസ് ,അമൽ മോൻസി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |