
കുമാരനല്ലൂർ : ദേവി വിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് പാറമ്പുഴയിൽ നടന്നു. ക്യാമ്പിന്റെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ സഹകരണത്തോടെ സൗഖ്യം സദാ ആന്റിബയോട്ടിക് റെസിസ്റ്റൻസ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലെ മൂന്നാം വാർഡിലെ നൂറ് കുടുംബങ്ങളിൽ എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകർ ബോധവത്ക്കരണം നടത്തി. അമൃത മിഷൻ ഓഫീസർ സാദിഖ് അബ്ദുൽ വഹാബ്, സ്കൂൾ പ്രിൻസിപ്പൽ ആർ.അജീഷ്, പ്രോഗ്രാം ഓഫീസർ എസ്.പ്രിയ, വോളന്റിയർ ലീഡർമാരായ ഈശ്വർ എം.മധു, ആർ.ഹരിപ്രിയ എന്നിവർ നേതൃത്വം നല്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |