SignIn
Kerala Kaumudi Online
Friday, 23 October 2026 4.05 AM IST

ബാങ്ക് ശതാബ്ദി ആഘോഷം

francis-jeorge

വൈക്കം : പള്ളിപ്രത്തുശ്ശേരി സർവ്വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷ സമ്മേളനം ഫ്രാൻസിസ് ജോർജ് എം. പി ഉദ്ഘാടനം ചെയ്തു. സെന്റ്. ലൂയിസ്. യു.പി സ്‌കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സി.കെ ആശ എം.എൽ.എ മുൻ പ്രസിഡന്റുമാരേയും, ഭരണസമിതി അംഗങ്ങളേയും, ജീവനക്കാരേയും ആദരിച്ചു. ശതാബ്ദി ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു മുതിർന്ന സഹകാരികളെ ആദരിച്ചു. സെബാസ്​റ്റ്യൻ ആന്റണി, പ്രീത രാജേഷ്, ശ്രീജി ഷാജി, ഡോ. ഷാജി, ജൂബിൾ പോൾ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL