
വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്തിൽ 2024, 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ഓരുമുട്ടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. അഞ്ചുമന, കൊച്ചുതോട്, പൂങ്കാവിൽ താഴെ , കരിയിൽ, വേരുവള്ളി, പായിക്കാട്ട് ഉൾപ്പെടെ ഓരുമുട്ടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. 375000 രൂപ ചെ ലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. കാർഷിക ഗ്രാമമായ പഞ്ചായത്തിലെ 3700 ഹെക്ടർ വരുന്ന പാടശേഖരങ്ങൾക്ക് രണ്ടാംഘട്ട കൃഷി സമയത്ത് ഉപ്പുവെള്ളം കയറാതെ കൃഷിസംരക്ഷിക്കുന്നതിന് ഓരുമുട്ടുകൾ സഹായകരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |