
കോട്ടയം : ജനറൽ ആശുപത്രിയിൽ നവീകരിച്ച അഞ്ചാം വാർഡിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ പി.എസ്. പുഷ്പമണി അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളാകും. ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ആർ.എം.ഒ ഡോ. ആശാ പി. നായർ എന്നിവർ പ്രസംഗിക്കും. ജില്ലാപഞ്ചായത്തിന്റെ 45 ലക്ഷം രൂപയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ 18 ലക്ഷം രൂപയും ഉൾപ്പെടുത്തിയുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു നവീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |