
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർമ്മിച്ച തടവുകാർക്കുള്ള സെൽ വാർഡിന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൽ ജില്ലാസെഷൻസ് ജഡ്ജി എം. മനോജ് നിർവഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി ജി. പ്രവീൺകുമാർ, ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ്, അഡീഷണൽ എസ്.പി വിനോദ് പിള്ള,കോട്ടയം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. രതീഷ്, ജില്ലാ ജയിൽ സൂപ്രണ്ട് വി.ആർ. ശരത്, ഡിവൈ.എസ്.പി കെ.ജി. അനീഷ്, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ പി. ശ്രീലേഖ, ദീപ, ഡോ.സാം ക്രിസ്റ്റി, ജോർജ്ജ് ചാക്കോ, സി. ഷാജി, പി.എം. കമാൽ, കെ. ഹരികുമാർ നമ്പൂതിരി, ടി.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |