SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

തുരുത്തുമ്മ ചെമ്പ്  കടവിൽ പാലം നിർമ്മിക്കണം 

thuruthama
സി.പി.ഐ തുരുത്തുമ്മ ബ്രാഞ്ച് സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

തുരുത്തുമ്മ:തുരുത്തുമ്മ ചെമ്പ് കടവിൽ പാലം നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് സി.പി.ഐ തുരുത്തുമ്മ ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. സി.പി.ഐ തുരുത്തുമ്മ ബ്രാഞ്ച് സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു. എം.പി ബിജു അദ്ധ്യക്ഷത വഹിച്ചു. പി.എസ് പുഷ്പമണി, പി.ആർ ശരത് കുമാർ, ബി.രാജേന്ദ്രൻ, കെ.എ രവീന്ദ്രൻ, സീമ ബിനു, കെ.ജി സുദർശനൻ, ജി.വിജയൻ, എം.കെ അപ്പുക്കുട്ടൻ, എം.കെ രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. ബ്രാഞ്ചിലെ മുതിർന്ന അംഗം കാർത്തികേയൻ പതാക ഉയർത്തി. പുതിയ സെക്രട്ടറിയായി എം.കെ രഞ്ജിത്തിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി എൻ.ഡി ഉത്തമനെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BRIDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL