SignIn
Kerala Kaumudi Online
Friday, 23 October 2026 12.06 AM IST

ക്ഷയരോഗമുക്ത് ഭാരത് 100 ദിന കർമ്മപരിപാടി ക്ഷയിക്കാതെ ക്ഷയരോഗം, ജാഗ്രതയോടെ നേരിടാം

tuber

കോട്ടയം : നീണ്ട ചുമയും കഫത്തിലെ രക്തമയവും നിസാരമാക്കരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ജില്ലയിൽ ക്ഷയരോഗികളുടെ എണ്ണവും മരണ സംഖ്യയും കൂടുകയാണ്. കൊവിഡിന് ശേഷമാണ് വർദ്ധന. മരിക്കുന്നവരിലേറെയും 50 വയസിന് മുകളിലുള്ളവരാണ്. രോഗംതടയാൻ നീക്ഷയ് വാഹൻ എന്ന പേരിൽ മൊബൈൽ യൂണിറ്റ് വിവിധ തൊഴിലിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും. അഞ്ചുവർഷത്തിനുള്ളിലെ രോഗബാധിതർ, അടുത്തിടപഴകിയിട്ടുള്ളവർ, പ്രമേഹ ബാധിതർ, പുകവലിക്കുന്നവർ, പോഷകാഹാരക്കുറവുള്ളവർ, മുതിർന്നവർ എന്നിവരെ കേന്ദ്രീകരിച്ചാണ് പരിശോധന.

ക്ഷയരോഗമുക്ത് ഭാരത് 100 ദിന കർമ്മപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിക്കും. എ.ഡി.എം ബീന പി. ആനന്ദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.പ്രിയ മുഖ്യപ്രഭാഷണം നടത്തും. ഡോ. വ്യാസ് സുകുമാരൻ, ഡോ. ബാബു വർഗീസ് എന്നിവർ പങ്കെടുക്കുമെന്ന് മീഡിയാ ഓഫീസർ ഡോമി ജോൺ അറിയിച്ചു.

കഫ പരിശോധനയ്ക്ക് 65 ഇടങ്ങളിൽ സൗകര്യം

രോഗ സാദ്ധ്യത കൂടിയവരെ കണ്ടെത്തുന്ന പ്രക്രിയ ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി. എക്‌സ്റേ, നാറ്റ് പരിശോധനകൾക്ക് ഇവരെ വിധേയരാക്കും. കഫ പരിശോധനയ്ക്ക് 65 ആരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യമുണ്ട്. എക്‌സ്റേ പരിശോധനയ്ക്ക് കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ, വൈക്കം, പാമ്പാടി, കുറവിലങ്ങാട് താലൂക്ക് ആശുപത്രികൾ, ഉഴവൂർ, അതിരമ്പുഴ എന്നിവിടങ്ങളിൽ സൗകര്യമുണ്ട്.

അവഗണിക്കരുത് ലക്ഷണങ്ങൾ

രണ്ടാഴ്ചയിലധികമായി കഫത്തോടെയുള്ള ചുമ

 കഫത്തോടൊപ്പം രക്തം വരിക, വൈകിട്ട് പനി

വിശപ്പില്ലായ്മ, അമിത ക്ഷീണം, നെഞ്ചുവേദന

കഴലവീക്കം, രാത്രികാലങ്ങളിലെ വിയർപ്പ്

 പെട്ടന്ന് ശരീരഭാരം കുറയുക, മറ്റ് ശാരീരിക മാറ്റം

'' നേരത്തെ രോഗം കണ്ടെത്താത്തതും കൃത്യമായി മരുന്നുകഴിക്കാത്തതും പോഷകാഹാര കുറവുമാണ് മരണ കാരണം''

ഡോ.എൻ.പ്രിയ, ഡി.എം.ഒ

കഴിഞ്ഞവർഷം രോഗം സ്ഥീരികരിച്ചത് : 1492 പേർക്ക്

4 വർഷം, 544 മരണം

2021 : 120

2022 : 130

2023 : 145

2024 : 149

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL