
കട്ടപ്പന: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കേരള നടന്നത്തിൽ ഇക്കൊല്ലവും എ ഗ്രേഡ് നേടി കല്യാണി ബിലേഷ് (14). കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കല്യാണി. തുടർച്ചയായ രണ്ടാം വർഷമാണ് കല്യാണി ഈ വിഭാഗത്തിൽ മികച്ച നേട്ടം കൈവരിക്കുന്നത്. ഇരിഞ്ഞാലക്കുട എ.ജി. സന്തോഷാണ് ഗുരു. കേരള നടനത്തിന് പുറമേ മോഹിനിയാട്ടത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട് കല്യാണി. സഹോദരി ഗൗരിയാണ് മോഹിനിയാട്ടത്തിലെ ഗുരു. ചെറുപ്രായം മുതൽ ക്ലാസിക്കൽ ഡാൻസ് രംഗത്ത് പരിശീലനം നടത്തുന്ന കല്യാണി ജില്ലാതലങ്ങളിലും സംസ്ഥാന തലങ്ങളിലും നിരവധി സമ്മാനങ്ങൾ നേടിട്ടുണ്ട്. വാകവേലിൽ ബിലേഷാണ് പിതാവ്. മാതാവ്: മിനി ബിലേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |