SignIn
Kerala Kaumudi Online
Friday, 23 October 2026 7.47 AM IST

താങ്ങുവിലയിൽ കർഷകതേങ്ങൽ

ss

കോട്ടയം: സംഭരിച്ച നെല്ലിന്റെ പണം ചോദിച്ചാൽ കർഷകന് മുമ്പിൽ കൈമലർത്തുകയാണ് അധികാരികൾ. താങ്ങുവിലയായി കേന്ദ്രസർക്കാർ കേരളത്തിന് 700 കോടി നൽകാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ വാദം. കേന്ദ്രം കനിയാതെ രക്ഷയില്ലെന്ന് അവർ തുറന്നടിക്കുന്നു. കേന്ദ്രസംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരുന്നതിനിടയിൽ പണത്തിനായി ബാങ്കുകയറി മടുത്തു കർഷകർ. തങ്ങൾക്ക് കടത്തിന് മേൽ കടമാണെന്ന് കർഷകരും പറയുന്നു. നെല്ല് താങ്ങുവിലയിൽ കേന്ദ്രം 215 കോടി രൂപ കൂടി അനുവദിച്ചിരുന്നു. ഡിസംബറിൽ 73.34 കോടി രൂപ അനുവദിച്ചതിന് പുറമേയാണിത്. എന്നാൽ കഴിഞ്ഞ കൊയ്ത്തുകാലങ്ങളിലെ കണക്കിൽ 700 കോടി കേന്ദ്രവിഹിതം കൂടി കേരളത്തിന് ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. നവംബർ 25 വരെയുള്ള നെല്ല് കൈപ്പറ്റ് രസീതുകൾക്കുള്ള പണം (പി.ആർ.എസ്) സപ്ലൈകോ നൽകാനുണ്ട്. കർഷകരുടെ കണക്കിൽ സർക്കാർ പറയുന്ന കാലയളവും കിട്ടാനുള്ള തുകയും ഇതിലും കൂടുതലാണ്.

തുക ഉടൻ അനുവദിക്കും

6,430 കർഷകർക്ക് 45.92 കോടി രൂപ നവംബർ 25 വരെ നൽകാനുള്ളതിൽ 80 ശതമാനം വരെ എസ്.ബി.ഐ, കനറാ ബാങ്ക് ശാഖകളിലൂടെ നൽകിക്കഴിഞ്ഞുവെന്ന് സർക്കാർ അവകാശപ്പെടുന്നു. ഡിസംബർ 15 വരെ സ്ഥിരീകരിച്ച പി.ആർ.എസുകൾക്ക് അടുത്തയാഴ്ച തുക അനുവദിക്കും. ഈ കാലയളവിൽ 27,908 കർഷകർക്ക് 133 കോടി രൂപയാണ് നൽകേണ്ടത്.

ഡിസംബർ 15ന് ശേഷം: 6000 പി.ആർ.എസുകൾ

അവർ കാത്തിരിക്കുന്നു

എസ്.ബി.ഐയിൽ നിന്ന് പണം ലഭിക്കാൻ കാലതാമസമെടുക്കുന്നതായി കർഷകർ പറയുന്നു. സർക്കാർനടപടിക്രമത്തിലെ കാലതാമസമെന്നാണ് ബാങ്കിന്റെ വിശദീകരണം. സംഭരിക്കുന്ന നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്ത കണക്ക് നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം താങ്ങുവില അനുവദിക്കുന്നത്. മുൻകാലങ്ങളിൽ കണക്കിലെ അവ്യക്തത മൂലം താങ്ങുവില കിട്ടാൻ വൈകിയതോടെ മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിച്ചിരുന്നു.

കൈമാറി 50 കോടി

ധനവകുപ്പ് സപ്ലൈകോയ്ക്ക് 175 കോടി അനുവദിച്ചിരുന്നു. ഇതിൽ 50 കോടി കൈമാറി. 50 കോടി കൂടി ഉടൻ നൽകുമെന്നാണ് ധനവകുപ്പ് പ്രഖ്യാപനം.

ഒന്നാം കൃഷി നെല്ല് സംഭരണത്തിൽ 25 കോടി രൂപയേ കർഷകർക്ക് നൽകാനുള്ളൂ

മന്ത്രി ജി.ആർ. അനിൽ

മന്ത്രി പറയുന്ന കണക്ക് ശരിയല്ല. ഒന്നാം കൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ പണം കിട്ടാത്ത നിരവധി കർഷകരുണ്ട്

കേശവൻ (നെൽകർഷകൻ )

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL