SignIn
Kerala Kaumudi Online
Friday, 23 October 2026 5.41 AM IST

വിവാഹദർശന തിരുനാൾ

വൈക്കം : വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ നാല്പ്പതുമണി ആരാധനയുടേയും വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹദർശന തിരുനാളിന്റെയും പ്രാരംഭ ചടങ്ങുകൾ തുടങ്ങി. എല്ലാ ദിവസവും രാവിലെ 5 മുതൽ വൈകിട്ട് 9 വരെ നാല്പ്പതുമണി ആരാധനയുടെ ചടങ്ങുകൾ നടക്കും. ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിലാണ് ചടങ്ങിന്റെ മുഖ്യകാർമ്മികൻ. 20ന് വൈകിട്ട് 5ന് തിരുനാളിന് ഫൊറോനപ്പള്ളി വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ കൊടിയേ​റ്റും. 21ന് ചൊവ്വാഴ്ച വാഴ്ചദിനമായും, 22ന് ബുധനാഴ്ച 'തിരുനാൾ തലേന്ന്' പരിപാടികളും നടക്കും. 22ന് വൈകിട്ട് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജോസ് മണ്ടാനത്ത്, ഫാ. ജസ്​റ്റിൻ കൈപ്രമ്പാടൻ എന്നിവർ കാർമ്മികരാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL