SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

ഐകൃദാർഢ്യ സമ്മേളനം

i

കോട്ടയം: കർഷകരുടെ ദേശീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള സിവിൽ സൊസൈറ്റി മൂവ്മെന്റിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ ഐക്യദാർഢ്യ സമ്മേളനം നടത്തി. നിരാഹാരം കിടക്കുന്ന കർഷക നേതാവ് ജഗജിത് സിംഗ് ദൾ വാലെയുടെ ജീവൻ രക്ഷിക്കുക എന്ന് ആവശ്യപ്പെട്ടായിരുന്നു ഐക്യദാർഢ്യം. സമ്മേളനം ജൈവ കർഷക സംഘം മുൻ ജില്ലാ പ്രസിഡന്റ് ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. സിവിൽ സൊസൈറ്റി മൂവ്മെന്റ് നേതാക്കളായ അഡ്വ. ജോർജ് കുട്ടി കടപ്ലാക്കൽ, ഏകലവ്യൻ ബോധി, അഡ്വ . പി .പി ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, COMMUNITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL