SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 PM IST

വാർഡ് പുനർവിഭജനം: ഹിയറിംഗ് ഇന്ന്

കോട്ടയം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർ നിർണയവുമായി ബന്ധപ്പെട്ട പരാതികളുടെ പബ്ലിക് ഹിയറിംഗ് ഇന്നു രാവിലെ ഒൻപതു മുതൽ സബ് ജയിലിനു സമീപമുള്ള ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും.മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽനിന്ന് ഒരു പ്രതിനിധിയേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു.ജില്ലയിൽ 562 പരാതികളാണ് ലഭിച്ചിട്ടുള്ളത്.

ഹിയറിംഗിന്റെ സമയക്രമം ചുവടെ:സമയം, തദ്ദേശസ്ഥാപനം, ആകെ പരാതികൾ എന്ന ക്രമത്തിൽ

രാവിലെ 9.00 മുതൽ: വൈക്കം, ഏറ്റുമാനൂർ, പള്ളം, മാടപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും വൈക്കം, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ നഗരസഭകളും, 175.

രാവിലെ 11.00 മുതൽ: ഉഴവൂർ, ളാലം, വാഴൂർ, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ., 150

ഉച്ചകഴിഞ്ഞ് 2.30 മുതൽ: ഈരാറ്റുപേട്ട, പാമ്പാടി, കടുത്തുരുത്തി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളും പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരസഭകളും, 237

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, HEARING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL