
തലയോലപ്പറമ്പ്: എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ആർ.ബിജുവിനെ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിൽ ചേർന്ന യോഗത്തിൽ അനുസ്മരിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണത്തിൽ മണ്ഡലം പ്രസിഡന്റ് മാത്യൂസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ജി.കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ജോൺ വി.ജോസഫ്, സി.കെ.ആശ എം.എൽ.എ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി പി.ആർ ശരത് കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ സാബു പി.മണലൊടി, എം.ഡി ബാബുരാജ്, അസി.സെക്രട്ടറി പി.പ്രദീപ്, എസ്.ആദർശ്, സി.എൻ പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |