
ചങ്ങനാശേരി: കേരള റിയൽ എസ്റ്റേറ്റ് ഏജന്റ്‌സിന്റെ തൊഴിൽ സംരക്ഷിക്കാൻ ആവശ്യമായ നിയമം നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി രാക്ഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു. കേരള റിയൽ എസ്റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷൻ ഐ.എൻ.റ്റി.യു.സി ചങ്ങനാശേരി മേഖലാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് പി.എച്ച് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് മാത്യു മല്ലോത്ത് അംഗത്വ വിതരണോദ്ഘാടനം നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |