SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

പാലായിലെ പിള്ളേർക്ക് വഴിതെറ്റുന്നുവോ?

പാലാ: പാലായിലെ പിള്ളേർക്കിതെന്തുപറ്റി.. വഴിതെറ്റുന്നുവോ. സമീപകാലത്തെ ചില സംഭവങ്ങളുടെ ഞെട്ടലിലാണ് നാട്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാലായിലെ ഒരു സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ ചേർന്ന് നഗ്നനാക്കി അപമാനിച്ച സംഭവം. രക്ഷകർത്താക്കളും അദ്ധ്യാപകരും നിയമപാലകരും ''ഉണരേണ്ട'' സമയം അതിക്രമിച്ചിരിക്കുന്നു. കൈകോർക്കണം കൗമാരക്കാർക്ക് വേണ്ടി. സ്‌കൂൾ വിടുന്ന സമയങ്ങളിൽ കൊട്ടാരമറ്റം ബസ് സ്റ്റാന്റിലും ടൗൺ ബസ് സ്റ്റാന്റിലും എന്തിന് പൊതുനിരത്തിൽ പോലും കൗമാരക്കാരായ ആൺകുട്ടികളും പെൺകുട്ടികളും അഴിഞ്ഞാടുന്ന കാഴ്ചകൾ കണ്ട് കണ്ണുപൊത്തുകയേ നിവൃത്തിയുള്ളൂ. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. അഥവാ ആരെങ്കിലും ചോദിച്ചാൽ അവരെ സദാചാരപൊലീസായി മുദ്രകുത്തും. പിന്നെ വിചാരണയായി, അസഭ്യവർഷമായി, കയ്യാങ്കളിയായി.

മർദ്ദിക്കും, കരണത്തടിക്കും

പാലായിലെ പൊതുനിരത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മർദ്ദനമേറ്റ സംഭവങ്ങളും സമീപകാലത്തുണ്ടായി. ഒന്നരമാസം മുമ്പാണ് ടൗൺ ബസ് സ്റ്റാന്റിന് സമീപം ബസിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിനിയെ റോഡരികിൽ കാത്തുനിന്ന യുവാവ് പരസ്യമായി മർദ്ദിച്ചു. സംഭവം കണ്ട് മുനിസിപ്പൽ കൗൺസിലറും സമീപത്തെ വ്യാപാരികളും ചേർന്ന് യുവാവിനെ തടഞ്ഞുവെച്ചു പൊലീസ് കൈമാറുകയായിരുന്നു. മൂന്നാഴ്ച മുമ്പ് അടുത്ത പാലാ ജനറൽ ആശുപത്രി ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടിയുടെ കഴുത്തിന് യുവാവ് കുത്തിപ്പിടിച്ച സംഭവമുണ്ടായി. പലരും ഇത് കണ്ടെങ്കിലും ഒരാൾപോലും പ്രതികരിച്ചില്ല. പെൺകുട്ടി മറ്റൊരാൾക്ക് വാട്സാപ്പിൽ മെസേജ് അയച്ചതാണ് യുവാവിന്റെ ആക്രോശത്തിന് കാരണം.

കൊട്ടാരമറ്റം ബസ് ടെർമിനലിൽ

1 വിദ്യാർത്ഥികൾക്ക് കൂട്ടമായി തമ്പടിക്കുന്നു.

2വിദ്യാർത്ഥികൾ തമ്മിൽ കൈയ്യാങ്കളി പതിവ്

3വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നു

4 സ്റ്റാൻഡ് പരിസരത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ

ഏറ്റുമുട്ടൽ പതിവ്

സമീപകാലത്ത് ബസ് സ്റ്റാന്റിലെ ഒരു വ്യാപാരിയുമായി കുട്ടിസംഘം ഏറ്റുമുട്ടിയ സംഭവമുണ്ടായി. വ്യാപാരി പാലാ പൊലീസിൽ പരാതി നൽകുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LAHARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL