
കോട്ടയം: മട്ടും ഭാവവുമൊക്കെ അടിമുടി മാറി. പുതുലുക്കിലും വെറൈറ്റി നാലുമണിപ്പലഹാരങ്ങളുമായി നാലുമണിക്കാറ്റ്..... ഇളംകാറ്റിൽ ചൂട് ചായയും കുടിച്ച് സൊറ പറഞ്ഞിരിക്കാൻ മണർകാട് ഏറ്റുമാനൂർ ബൈപ്പാസിലെ നാലുമണിക്കാറ്റ് സായാഹ്ന കേന്ദ്രത്തിലേക്ക് ഇനി വൈകാതെ പോകാം.കേന്ദ്ര ഭക്ഷ്യസുരക്ഷാവകുപ്പ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് ആയി നാലുമണിക്കാറ്റിനെ തിരഞ്ഞെടുത്തതോടെയാണ് നവീകരണത്തിന് വഴിതെളിഞ്ഞത്. ഇതോടെ ഇവിടുത്തെ തട്ടുകടകളുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിയിരുന്നു. നവീകരണം പൂർത്തിയാക്കിയ ശേഷം,ഫെബ്രുവരി ആദ്യവാരം തുറക്കും. പ്രവർത്തനസമയം രാവിലെ 11 മുതൽ രാത്രി എട്ടുവരെയാക്കും.
നവീകരണചെലവ് : 40 ലക്ഷം
നവീകരണം ഇങ്ങനെ:
നാടൻ ഭക്ഷ്യഉത്പന്നങ്ങളുടെ വില്പനക്കായി 12 ബങ്കുകൾ സ്ഥാപിച്ചു.
മുൻപ് നാടൻ രുചികൾ വിളമ്പുന്ന എട്ട് തട്ടുകടകൾ 12 കടകളാക്കി ഉയർത്തി.
കുടുംബശ്രീ യൂണിറ്റുകൾക്ക് ഭക്ഷണത്തിന്റെ ചുമതല.
പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം
സി.സി.ടി.വി കാമറകൾ പുതിയതായി സ്ഥാപിച്ചു.
സോളർ പാനലുകൾ സജ്ജീകരിച്ചു.
മണർകാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലശൂചീകരണ പ്ലാന്റ്
മാലിന്യനിർമാർജ്ജനത്തിന് പ്രത്യേക സംവിധാനം.
പ്രവർത്തനം ഇങ്ങനെ:
കേന്ദ്ര ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചാകും ഭക്ഷ്യബങ്കുകളുടെ പ്രവർത്തനം. ഗുണനിലവാരം പരിശോധിച്ചാകും അസംസ്‌കൃതവസ്തുക്കൾ തിരഞ്ഞെടുക്കുന്നത്. ജീവനക്കാരുടെ ശാരീരികശുദ്ധിക്കൊപ്പം പരിസരം ശുചിത്വവും ഉറപ്പാക്കും.
കേന്ദ്രഫണ്ടിനൊപ്പം കുടുംബശ്രീ യൂണിറ്റുകകൾ വായ്പയിലൂടെയും വികസനത്തിനായി തുക കണ്ടെത്തി. ഡോ.പുന്നൻ കുര്യൻ വേങ്കടത്ത് (റെസിഡൻസ് അസോസിയേഷന്റെ പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |