SignIn
Kerala Kaumudi Online
Friday, 23 October 2026 4.39 AM IST

ഇനി യാത്രപോകാം,​ പല്ലനയാറിൻ തീരത്ത്

ചങ്ങനാശേരി: പല്ലനയാറിൻ തീരത്ത് വീണപൂവിനെതേടി സാംസ്‌കാരിക തീർത്ഥാടനം... കേരളത്തിലെ പുരോഗമന ജീവൽ സാഹിത്യത്തിന്റെ പിതാവായ മഹാകവി കുമാരനാശാന്റെ ചരമശതാബ്ദിയോടനുബന്ധിച്ചാണ് കവിയുടെ ജന്മസ്ഥലമായ കായിക്കര മുതൽ ആശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന വരെ ചങ്ങനാശേരി, ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ യാത്ര സംഘടിപ്പിക്കുന്നത്.ചങ്ങനാശേരി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള ബസിലാണ് സാംസ്‌കാരിക സഞ്ചാരം ഒരുക്കിയിരിക്കുന്നത്. 26ന് പുലർച്ചെ 5ന് ലൈബ്രറിയിൽ നിന്നും ആരംഭിച്ച് കായിക്കര, തോന്നയ്ക്കൽ ആശാൻ സ്മാരകം, ശിവഗിരി, ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജന്മഗൃഹം, പല്ലനയിലെ കുമാരകോടി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് വൈകിട്ട് 8.30 ഓടെ തിരികെയെത്തും. യാത്രയിലെ പ്രധാന ഇടങ്ങളിൽ അനുസ്മരണ യോഗങ്ങൾ, ചർച്ചകൾ, പ്രഭാഷണങ്ങൾ, കവിയരങ്ങുകൾ എന്നിവയുണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 9446983783, 9496947419.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KUMARANASAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL