SignIn
Kerala Kaumudi Online
Friday, 23 October 2026 1.34 PM IST

എ.​ഐ.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​പി.​വി.​ ​മോ​ഹ​ന​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്ക്

d


പാ​ലാ​:​ ​കേ​ര​ള​ത്തി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഐ.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​പി.​വി.​ ​മോ​ഹ​ന​ന് ​കാ​ർ​ ​മ​തി​ലി​ൽ​ ​ഇ​ടി​ച്ചു​ണ്ടാ​യ​ ​അ​പ​ക​ട​ത്തിൽ പ​രി​ക്കേ​​​റ്റു.​ ​പാ​ലാ​ ​-​ച​ക്കാ​മ്പു​ഴ​ ​-​രാ​മ​പു​രം റോ​ഡി​ൽ​ ​ച​ക്കാ​മ്പു​ഴ​ ​ല​ക്ഷം​ ​വീ​ട് ​കോ​ള​നി​ക്ക് ​സ​മീ​പം​ ​ഇ​ന്ന​ലെ​ ​വെ​ളു​പ്പി​ന് 2.30​നാ​യി​രു​ന്നു​ ​അ​പ​ക​ടം.​മോ​ഹ​ന​ന്റെ​ ​ഇ​ട​തു​കാ​ലി​ന് ​ഒ​ടി​വു​ള്ള​തി​നാ​ൽ​ ​പ്ലാ​സ്​​റ്റ​ർ​ ​ഇ​ട്ടു.​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഡ്രൈ​വ​ർ​ക്കും​ ​പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
കെ.​പി.​സി.​സി​ ​രാ​ഷ്ട്രീ​യ​കാ​ര്യ​ ​സ​മി​തി​ ​യോ​ഗം​ ​ക​ഴി​ഞ്ഞ് ​സ്വ​ദേ​ശ​മാ​യ​ ​ക​ർ​ണാ​ട​ക​യി​ലേ​ക്ക് ​മ​ട​ങ്ങു​വാ​നാ​യി​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള​ ​യാ​ത്രാ​മ​ദ്ധ്യേ​യാ​ണ് ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​കാ​ർ​ ​നി​യന്ത്രണം​ ​വി​ട്ട് ​മ​തി​ലി​ലേ​ക്ക് ​ഇ​ടി​ച്ചു​ ​ക​യ​റു​ക​യാ​യി​രു​ന്നു.​ എ​തി​രെ​ ​വ​ന്ന​ ​വാ​ഹ​ന​ത്തി​ന്റെ​ ​ഹെ​ഡ് ​ലൈ​റ്റി​ൽ​ ​നി​ന്നു​ള്ള​ ​വെ​ളി​ച്ചം​ ​ക​ണ്ണി​ലേ​ക്ക​ടി​ച്ച​തി​നാ​ലാ​ണ് ​നി​യന്ത്രണം​ ​ന​ഷ്ട​‌​പ്പെ​ട്ട​തെ​ന്ന് ​ഡ്രൈ​വ​ർ​ ​പ​റ​ഞ്ഞു.​ ​നാ​ട്ടു​കാ​ർ​ ​ചേ​ർ​ന്നാ​ണ് ​ഇരുവരെയും ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​ത്.​ ​പാ​ലാ​യി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ ​മോ​ഹ​ന​നെ​ ​പി​ന്നീ​ട് ​വി​ദ​ഗ്ദ്ധ​ ​ചി​കി​ത്സ​യ്‌​ക്കാ​യി​ ​എ​റ​ണാ​കു​ള​ത്തെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​

അപകടം തുടർക്കഥയായിട്ടും
അധികാരികൾ കാണുന്നില്ല

ചക്കാമ്പുഴ: പാലാ -ചക്കാമ്പുഴ -രാമപുരം റൂട്ടിൽ വാഹനാപകടങ്ങൾ തുടർക്കഥയാവുകയിട്ടും ആവശ്യമായ ക്രമീകരണങ്ങൾ അധികാരികൾ സ്വീകരിച്ചിട്ടില്ല.

ഒടുവിൽ ഇന്നലെ എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനും ഡ്രൈവറുമാണ് ഇൗ പാതയിൽ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്ന് വാഹനങ്ങളാണ് ഈ റോഡിൽ അപകടത്തിൽപെട്ടത്. രണ്ട് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായി. അഞ്ചുപേർക്ക് പരിക്കേ​റ്റു. പുലർച്ചെ ഒരു മണിക്കും അഞ്ചുമണിക്കും ഇടയിലാണ് മിക്ക അപകടങ്ങളും.

കഴിഞ്ഞ ബുധനാഴ്ച ചി​റ്റാറിൽ കർണാടക സ്വദേശികളായ അയ്യപ്പഭക്തരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർ ഭാഗികമായി തകർന്നിരുന്നു.ഞായറാഴ്ച പുലർച്ചെ ഏരിമ​റ്റം കവലയ്ക്ക് സമീപവും കർണാടക സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു.

തിങ്കളാഴ്ച പുലർച്ചെ ചക്കാമ്പുഴ ലക്ഷംവീട് ഭാഗത്ത് ഉണ്ടായ അപകടത്തിലാണ് പി.വി. മോഹനും ഡ്രൈവർക്കും പരിക്കേ​റ്റത്.

അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിൽനിന്ന് എടുത്തുമാ​റ്റാൻ താമസിക്കുന്നത് ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്. ജില്ലയിലെ ഏ​റ്റവും വാഹനത്തിരക്കുള്ള റൂട്ടുകളിൽ ഒന്നാണിത്. മണ്ഡല മകരവിളക്ക് കാലത്ത് അയിരക്കണക്കിന് അയ്യപ്പഭക്തരുടെ വാഹനങ്ങളാണ് ഈ റൂട്ടിലൂടെ പോകുന്നത്. പൊൻകുന്നം പത്തനംതിട്ട പുനലൂർ ഭാഗങ്ങളിൽനിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്കുള്ള യാത്രക്കാരും ഈ വഴിയാണ് യാത്രക്കായി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ വലിയ വാഹനത്തിരക്ക് അനുഭവപ്പെടുന്ന റൂട്ട് കൂടിയാണ്.

വീതികുറവും വളവുകളും

വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതനുസരിച്ച് റോഡിന് വീതി കൂട്ടാനോ അശാസ്ത്രീയ വളവുകൾ നിവർത്താനോ ഇനിയും കഴിഞ്ഞിട്ടില്ല.

ഒരു വ്യാഴവട്ടം മുമ്പ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ ഈ റോഡിൽ പിന്നീട് കാര്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നുംതന്നെ നടന്നിട്ടില്ല.

റോഡിൽ വളവുകൾ സൂചിപ്പിക്കുന്ന സൂചനാ ബോർഡുകളോ ബാരിക്കേടുകളോ ആവശ്യാനുസരണം നിർമ്മിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL