
തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ(കെ.എസ്.യു.എം) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഹഡിൽ ഗ്ലോബൽ 2026'ന്റെ മുന്നോടിയായി പുതിയ മൊബൈൽ ആപ്പും എ.ഐ ചാറ്റ്ബോട്ടും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പുറത്തിറക്കി. നവംബർ 12 മുതൽ 14 വരെ കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബലിൽ ഭാഗമാകുന്നവർക്ക് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഡിജിറ്റൽ അനുഭവം ലഭ്യമാക്കുകയാണ് ലക്ഷ്യം. സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു, കെ.എസ്.യു.എം ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അനൂപ് അംബിക,സെക്രട്ടറിയും രജിസ്ട്രാറുമായ നിസാറുദ്ദീൻ റാവുത്തർ,ബിസിനസ് ലിങ്കേജസ് ആൻഡ് ഇൻകബേഷൻ മേധാവി അശോക് കുര്യൻ പഞ്ഞിക്കാരൻ,അഭിഷേക് ജെ പ്രകാശ്,ആര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഹഡിൽ ഗ്ലോബലിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെ പരിപാടിയുടെ വിവരങ്ങൾ അറിയാനാകും. പരിപാടികളുടെ സമയക്രമം, വിവിധ സെഷനുകൾ, പ്രഭാഷകർ, രജിസ്ട്രേഷൻ വിവരങ്ങൾ, പങ്കാളിത്ത അവസരങ്ങൾ തുടങ്ങിയവയും ഇതിലൂടെ ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |