
കോട്ടയം: നഗരസഭയുടെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 211 കോടിരൂപ കാണാതായ വിവാദത്തിന് പിന്നാലെ, പെൻഷൻ തട്ടിപ്പ് കേസിൽ വീഴ്ച്ച വരുത്തിയ സെക്രട്ടറിയടക്കം നാലു ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത്. സെക്രട്ടറി ബി.അനിൽകുമാർ, പി.എ.ടു സെക്രട്ടറി ഫില്ലിസ് ഫെലിക്‌സ്, സൂപ്രണ്ട് എസ്.കെ ശ്യാം, അൗണ്ടന്റ് സീനീയർ ക്ലർക്ക് വി.ജി സന്തോഷ് കുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് നിർദേശം. വീഴ്ച്ചവരുത്തിയെന്ന് കണ്ടെത്തി സെക്രട്ടറി ഒഴികയുള്ളവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. ഇടതു സർവീസ് സംഘടനയുടെ ഭാഗമായ സെക്രട്ടറി അനിൽകുമാറിനെതിരെ നടപടിയുണ്ടായിരുന്നില്ല.
പെൻഷൻ ഫണ്ടിൽ തിരിമറി നടത്തി, മുൻ ക്ലർക്ക് അഖിൽ സി.വർഗീസ് 2.39 കോടി തട്ടിയെടുത്ത സംഭവത്തിലാണ് തദ്ദേശ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വ്യക്തിപരമായി പരിശോധിച്ച് ബോധ്യപ്പെട്ടിട്ടുള്ളതാണെന്ന് തുകയ്ക്കുള്ള ചെക്ക് ട്രഷറിയിലേക്ക് നൽകുന്നതിനൊപ്പം സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അക്കൗണ്ടുകൾ പരിശോധിക്കാതെയാണ് സാക്ഷ്യപത്രം നൽകിയത്. മേൽനോട്ടത്തിലും വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ ചുണ്ടിക്കാട്ടുന്നു. സർവീസ് പെൻഷൻ,കുടുംബ പെൻഷൻ നൽകുന്നവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ രജിസ്റ്റർ നഗരസഭയിലില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |