SignIn
Kerala Kaumudi Online
Friday, 23 October 2026 12.58 AM IST

എ.ഡി.എമ്മിനെ തടഞ്ഞ് എൻ.ജി.ഒ യൂണിയൻ: വില്ലേജ് ഓഫീസറുടെ സ്ഥലംമാറ്ര ഉത്തരവ് റദ്ദ്ചെയ്തു

n

കോട്ടയം: വടയാർ വില്ലേജ് ഓഫീസർ മോളി ഡാനിയേലിനെ ടി.വിപുരത്തേക്ക് മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.എമ്മിനെയും സ്‌ത്രീകൾ അടക്കമുള്ള ജോയിന്റ് കൗൺസിൽ അംഗങ്ങളെയും മണിക്കൂറോളം തടഞ്ഞ് എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ. ഇന്നലെ രാവിലെ 11 ഓടെ കളക്ടേറ്റിലെ വനിത ജീവനക്കരെയും എഡിഎമ്മിനെയും അടക്കം തടഞ്ഞുവച്ച എൻജിഒ പ്രവർത്തകർ ആറു മണിആയിട്ടും പ്രതിഷേധം അവസാനിപ്പികകുകയോ ജീവനക്കാരെ പുറത്തിറങ്ങാൻ അനുവദിക്കുകയോ ചെയ്തില്ല.സ്ഥലം മാറ്റ ഉത്തരവ് റദ്ദ് ചെയ്ത് മോളി ഡാനിയേലിനെ വടയാറിലേക്ക് തിരികെ എത്തിക്കാൻ ഉത്തരവ് വാങ്ങിച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
രണ്ടാഴ്ച്ച മുമ്പാണ് ഇവരെ ടി.വിപുരത്തേക്ക് മാറ്റിയത്. വടയാറിൽ പകരം ഓഫീസർ ചാർജ്ജെടുക്കുകയും ചെയ്തു. സ്വന്തം വില്ലേജിൽ ഓഫീസറായി ജോലി ചെയ്യരുതെന്ന ചട്ടംകൂടി കണക്കിലെടുത്തായിരുന്നു സ്ഥലംമാറ്റം. ടി.വി പുരത്ത് ചാർജ്ജെടുത്ത് ഒന്നരയാഴ്ചയോളം ഇവർ ജോലി ചെയ്തതിന് ശേഷമാണ് ഇന്നലെ എൻ.ജി.ഒ നേതാക്കൾ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ ദിവസം ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് വിജയിച്ചതിന്റെ പ്രതികാര രൂപത്തിലായിരുന്നു പ്രതിഷേധമെന്ന് ജോയിന്റ് കൗൺസിൽ ആരോപിക്കുന്നു.

ആഹ്ലാദ പ്രകടനം നടത്തി
സ്ഥലമാറ്റം റദ്ദ് ചെയ്ത് ഉത്തരവ് ഇറക്കി വില്ലേജ് ഓഫീസർ മോളി ഡാനിയേലിനെ വടയാർ വില്ലേജിൽ ഓഫീസിൽ നിലനിർത്തിയതിനെ തുടർന്ന് പ്രതിഷേധം അവസാനിച്ചു. തുടർന്ന് നടന്ന ആഹ്‌ളാദ പ്രകടനം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ്.നായർ ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, NGOI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL