SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം

cons

കുറിച്ചി : ഇന്ത്യൻ ഭരണഘടന പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കെ.എൻ.എം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം പറഞ്ഞു. ലൈബ്രറിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അരങ്ങ് കലാസാംസ്‌കാരിക വേദി കോ-ഓർഡിനേറ്റർ സുരേന്ദ്രൻ സുരഭി അദ്ധ്യക്ഷത വഹിച്ചു. പി.ആർ ബാലകൃഷ്ണപിള്ള, ടി.ജി ദയാപരൻ, കെ.സജീവ്, കെ.എ ബാബു, കെ.എൽ ലളിതമ്മ എന്നിവർ പങ്കെടുത്തു. തുടർന്ന് മീനാക്ഷി ബാലു ദാസ്, ഏഞ്ചൽ ജേക്കബ്, എം.എസ് ഹരിദേവ്, ജയവർദ്ധൻ എന്നിവർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL