SignIn
Kerala Kaumudi Online
Friday, 23 October 2026 2.37 AM IST

നെൽച്ചെടികളിൽ അജ്ഞാതരോഗം

pady

കോട്ടയം: നെൽച്ചെടികളെ അതിവേഗം നശിപ്പിച്ച് അജ്ഞാതരോഗം പടരുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് കൃഷിയിറക്കിയവർക്കാണ് ഇരട്ടപ്രഹരം. 65 ദിവസം പ്രായം പിന്നിട്ട നെൽച്ചെടികളിലാണ് രോഗബാധ. പടിഞ്ഞാറൻ മേഖലകളായ കണ്ണംങ്കേരി പാടശേഖരം, കായങ്കേരി പാടശേഖരം, ഒൻപതിനായിരം പാടശേഖരം എന്നിവിടങ്ങളിലാണ് കൂടുതൽ. നെൽച്ചെടികളുടെ ചുവട് ചീഞ്ഞ് പോകുന്നതും, അറ്റം കരിയുന്ന സ്ഥിതിയുമാണ്. ഒരു ഭാഗത്ത് രൂപപ്പെട്ടതിന് ശേഷം അതിവേഗമാണ് വ്യാപനമെന്ന് കർഷകർ പറയുന്നു. തണ്ണീർമുക്കം ബഡിന്റെ ഷട്ടറുകൾ യഥാസമയം ഇട്ടെങ്കിലും വേലിയേറ്റവും ഇറക്കവും ഉണ്ടാകുന്നതും വെല്ലുവിളിയാണ്. നെൽകൃഷി ഉപ്പുവെള്ളം കയറി നശിക്കാൻ സാദ്ധ്യതയുണ്ട്. വലിയ കല്ലുകൾ എത്താതെ ഷട്ടറിന്റെ അടിത്തട്ട് ബലപ്പെടുത്തണമെന്നാവശ്യം.

മരുന്നുകൾ പ്രയോഗിച്ചിട്ടും രക്ഷയില്ല
നെൽച്ചെടികൾക്ക് സാധാരണ പ്രയോഗിക്കുന്ന മരുന്നുകൾ കർഷകർ പ്രയോഗിച്ചെങ്കിലും പ്രതിവിധിയില്ല. കൊയ്ത്ത് കൂലി, യന്ത്രക്കൂലി എല്ലാം കഴിഞ്ഞ് കർഷകന് കിട്ടുന്നത് തുച്ഛമായ തുകയാണ്. നെല്ല് സംഭരിച്ചതിന്റെ പണം പോലും ഇതുവരെ കിട്ടാത്തവരുണ്ട്. ഇതിന് പുറമെയാണ് പുതിയ രോഗബാധയെ തുരത്താനുള്ള കർഷകരുടെ പെടാപ്പാട്. ഒരേക്കറിൽ മരുന്ന് പ്രയോഗിക്കുന്നതിന് 1000 രൂപയിലധികമാണ് ചെലവ്. കാലാവസ്ഥ വ്യതിയാനമാണു രോഗം പടരാൻ ഇടയാക്കിയതെന്ന വിലയിരുത്തലുണ്ട്.

വിളവ് കുറയും

മിക്ക പാടശേഖരങ്ങളിലും രോഗം തീവ്രമാണ്. വിളഞ്ഞു നിൽക്കുന്ന നെൽച്ചെടികളിൽ രോഗം ബാധിച്ചാൽ രക്ഷിക്കുക അസാദ്ധ്യമാണ്. മറ്റു ചെടികളെ രോഗം ബാധിക്കാതെ നോക്കുകയാണ് ഏക പോംവഴി. രോഗം വ്യാപകമായാൽ ഈ വർഷത്തെ വിളവിൽ കാര്യമായ കുറവുണ്ടാകും.


ഇതാദ്യമായാണ് ഇത്തരത്തിലൊരു രോഗബാധയുണ്ടാകുന്നത്. രോഗം എന്താണെന്ന് കണ്ടെത്തി അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം.

(സാബു , നെൽകർഷകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL