SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

ബസിൽ യാത്രക്കാരിയുടെ പണം കവർന്നു, സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

പാലാ: സ്വകാര്യ ബസിൽ യാത്രക്കാരിയുടെ ഒമ്പതിനായിരം രൂപ മോഷണം പോയ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ പ്രതിയായ യുവതിയെ കണ്ടെത്താനായില്ല.

കഴിഞ്ഞദിവസം പാലാ മങ്കൊമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന റോഡ് ലൈൻസ് ബസിലാണ് മോഷണം നടന്നത്. പാലായിൽ നിന്നും പുറപ്പെട്ട ബസിൽ ആശുപത്രിയിൽ പോയി മടങ്ങും വഴി മേരിഗിരിയിൽ നിന്നും ഭർത്താവിനൊപ്പം ബസിൽ കയറിയ മങ്കൊമ്പ് സ്വദേശിനിയായ വീട്ടമ്മയുടെ ഒമ്പതിനായിരം രൂപയാണ് ബാഗിൽ നിന്നും തൊട്ടടുത്തു നിന്നു യാത്ര ചെയ്തിരുന്ന സ്ത്രീ കവർന്നെടുത്തത്. ഇവർ വീട്ടിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ ബസ് ജീവനക്കാരുടെ അടുത്തെത്തി അന്വേഷിച്ചെങ്കിലും പണം കണ്ടെത്താനായില്ല. തുടർന്ന് ഈരാറ്റുപേട്ട പൊലീസിൽ പരാതി നല്കി.

ഇതിനിടെ ബസ് കണ്ടക്ടർ എലിവാലി സ്വദേശി ബേബിയുടെ നേതൃത്വത്തിൽ ബസിനുള്ളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. വീട്ടമ്മയുടെ ബാഗിൽ നിന്നും പണം മോഷ്ടിക്കുന്ന ദൃശ്യം വ്യക്തമായി കാണുന്നത്. വീട്ടമ്മയുടെ തൊട്ടടുത്ത് നിന്നിരുന്ന കണ്ണട വച്ച, വെള്ളയും ചുമന്ന പുള്ളിയുള്ള ചുരിദാറിട്ട യുവതിയാണ് പണം മോഷ്ടിക്കുന്നത് എന്ന് വ്യക്തമാണ്. യുവതി പൂഞ്ഞാറിന് തൊട്ടുമുമ്പുള്ള സ്റ്റോപ്പിൽ ഇറങ്ങിയതായി പറയുന്നു. എന്നാൽ യുവതിയെ കസ്റ്റഡിയിലെടുത്തതായി വിവരമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ROBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL