
തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് വനിതാവേദി തർജനിയുടെ ആഭിമുഖ്യത്തിൽ 'സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളും ഹോമിയോപ്പതിയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പി.ജി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ പ്രിൻസിപ്പാൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. കുറിച്ചി ഗവ. ഹോമിയോ മെഡിക്കൽ കോളേജിലെ ഡോ. അഞ്ജന ചന്ദ്രൻ ക്ലാസ് നയിച്ചു. ഡോ. വി മഞ്ജു, ഡോ. എൻ.ജിസി, ഡോ. എ.നിഷ, ഡോ. വി.എസ് അർച്ചന, ഡോ. പി.എസ് രാജശ്രീ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |