SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

വിശുദ്ധ ഗ്രന്ഥങ്ങൾ പകർത്തിയെഴുതി വിസ്‌മയമായി ഷാന്ദു ബോബി

shanthu
വിശുദ്ധ ഗ്രന്ഥങ്ങൾ പകർത്തിയെഴുതാനുപയോഗിച്ച പേനകളുമായി ഷാന്ദു ബോബി

കോട്ടയം: പേനയെടുത്തൊരു വാക്കുപോലും എഴുതാൻ മടിക്കുന്ന കാലത്ത് വിശുദ്ധഗ്രന്ഥങ്ങൾ പകർത്തിയെഴുതി വിസ്‌മയമാവുകയാണ് കോതനല്ലൂർ സ്വദേശിയായ ഷാന്ദു ബോബി. 25 വർഷമായി കോതനല്ലൂരിലെ മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ഷാന്ദു 2014ലാണ് വിശുദ്ധ ഗ്രന്ഥങ്ങളുടെ പകർത്തിയെഴുത്ത് തുടങ്ങുന്നത്. ബൈബിളിലെ പുതിയ നിയമമാണ് ആദ്യമായി പകർത്തിയെഴുതിയത്. പൂർത്തിയാക്കാൻ 37 ദിവസമെടുത്തു. പലതവണ വായിച്ച് തെറ്റില്ലെന്ന് ഉറപ്പിച്ച് ശേഷമാണ് മറ്റുള്ളവരെ കാണിച്ചത്. പിന്നീട് 80 ദിവസം കൊണ്ട് ഖുർ ആൻ പകർത്തിയെഴുതി. രാമായണം 33 ദിവസം കൊണ്ടും പകർത്തിയെഴുതി.

ഇതിനിടെ ​ഒ​റ്റ​ബു​ക്കി​ൽ​ 33​ ​ഭാ​ഷ​യി​ൽ​ ​ബൈ​ബി​ൾ​ ​പ​ക​ർ​ത്തി​യെ​ഴു​തിയത് ഏറെ ശ്രദ്ധേയമായി. മലയാളം, ഇംഗ്ലീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, നോർവീജിയൻ ,ആഫ്രിക്കൻ,തമിഴ്, ഹിന്ദി, കൊറിയൻ ഉൾപ്പെടെയുള്ള 33 ഭാഷകളിൽ പത്രത്തിന്റെ പേജിന്റെ വലിപ്പത്തിലുള്ള ഒറ്റബുക്കിലാണ് പകർത്തിയെഴുതിയത്. 800 പേപ്പറുകളിലാണ് വിവിധ ഭാഷകളിലുള്ള ബൈബിൾ ഒരുക്കിയിരിക്കുന്നത്. ഖുർആൻ മലയാളം 616 പേജുകളിലാണ് എഴുതിയിരിക്കുന്നത്. ഖുർ ആൻ അറബിയിലും പകർത്തിയെഴുതി. 2020ൽ രാമായണം 33 ദിവസം കൊണ്ട് പകർത്തിയെഴുതി. ഷാന്ദു പകർത്തിയെഴുതിയ ബൈബിൾ പുതിയ നിയമത്തിന്റെ ഇംഗ്ലീഷ് ആലുവയിലെ ബൈബിൾ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

എഴുത്ത് പുലർച്ചെ 2.30 മുതൽ

വീട്ടിലെ ജോലിക്ക് ശേഷം പുലർച്ചെ രണ്ടര മുതലാണ് ഷാന്ദു എഴുത്ത് തുടങ്ങുന്നത്. എഴുതാൻ ഉപയോഗിച്ച ഇരുന്നൂറോളം കറുത്ത സെല്ലോ പേനകൾ മാല പോലെ കെട്ടി സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി തുടരുന്ന പകർത്തിയെഴുത്തിന് ഭർത്താവ് ബോബിയുടേയും, മക്കളുടേയും പൂർണ പിന്തുണയുണ്ട്. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും ഒരേ ആശയമാണന്നും മനുഷ്യൻ സഹജീവി സ്നേഹത്തോടെ കരുണയുള്ളവരായി ജീവിക്കണമെന്ന് ആഗ്രഹമെന്നും ഷാന്ദു പറയുന്നു. കോതനല്ലൂർ തന്നെ സ്വന്തമായി മെഡിക്കൽ സ്റ്റോർ നടത്താനുള്ള ശ്രമത്തിലാണ് ഷാന്ദു ബോബി .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, GG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL