
സാറേ, ഞാൻ നാളെ റസ്റ്റായിരിക്കുമോ... ശ്യാം അവസാനമായി പറഞ്ഞ വാക്കുകൾ വെസ്റ്റ് എസ്.എച്ച്.ഒ കെ.ആർ കാതുകളിൽ മുഴങ്ങുകയാണ്. കുടമാളൂർ പള്ളിയിലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി പത്തര കഴിഞ്ഞാണ് എസ്.എച്ച്.ഒയെ ശ്യാം സ്റ്റേഷനിലെത്തിക്കുന്നത്. തുടർന്ന് യാത്ര പറഞ്ഞ് ബൈക്കിൽ വീട്ടിലേക്കു മടങ്ങവെയാണ് ദാരുണമരണം. തിരഞ്ഞെടുപ്പു കാലത്ത് മാറിപ്പോയതൊഴികെ, കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി പ്രശാന്തിനൊപ്പമായിരുന്നു ശ്യാം. ഡ്രൈവർ എന്നതിനേക്കാൾ സഹോദരനെപ്പോലെയായിരുന്നു ശ്യാമെന്ന് പ്രശാന്ത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |