SignIn
Kerala Kaumudi Online
Friday, 23 October 2026 8.43 AM IST

ഒടുവിൽ സഹപ്രവർത്തകന്റെ ജീവനെടുത്തു.... അപമാനഭാരം പേറി ജില്ലാ പൊലീസ്

pres

കോട്ടയം : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുന്ന പൊലീസ് സേന സഹപ്രവർത്തകന്റെ ജീവൻ സംരക്ഷിക്കാൻ കഴിയാതെ അപമാനഭാരത്താൽ തലകുനിക്കുകയാണ്. ഗുണ്ടാസംഘങ്ങളുമായി വഴിവിട്ട ബന്ധം ചില പൊലീസ് ഉദ്യോഗസ്ഥർ പുലർത്തുമ്പോൾ ഇവരെ അടിച്ചൊതുക്കാൻ കഴിയാതെ നിസ്സഹയാവസ്ഥയിലാണ് സേന. ഗാന്ധിനഗർ,​ ഏറ്റുമാനൂർ മേഖല കേന്ദ്രീകരിച്ച് ലഹരിമാഫിയ അഴിഞ്ഞാടിയിട്ടും കടുത്ത നടപടികൾ എടുക്കാത്തതാണ് ഇത്തരക്കാർ വളമാകുന്നതാണെന്നാണ് പൊലീസിനുള്ളിലെ സംസാരം. ഇടക്കാലത്ത് ഗുണ്ടാവേട്ട ശക്തമാക്കിയെങ്കിലും വീണ്ടും നിർജ്ജീവമായി. 2022 ജനുവരി 17 ന് കോട്ടയ് ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുൻപിലാണ് യുവാവിനെ തല്ലിക്കൊന്നിട്ടത്. കീഴിക്കുന്ന് വിമലഗിരി സ്വദേശി ഷാൻ ബാബുവിനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട കെ.ഡി ജോമോനായിരുന്നു കൊലപ്പെടുത്തിയശേഷം മൃതദേഹം തോളിലേറ്റി സ്‌റ്റേഷന് മുന്നിൽ കൊണ്ടുവന്നിട്ടത്. ദുരഭിമാന കൊലയ്ക്കിരയായ കെവിൻ കേസും സേനയ്ക്ക് കളങ്കമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL