
വൈക്കം: റോട്ടറി ക്ലബുകളുടെ നേതൃത്വ സമ്മേളനം വൈക്കം ലേക് സിറ്റി ക്ലബിൽ അസി.ഗവർണർ എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗവർണേഴ്സ് ഗ്രൂപ്പ് റപ്രസെന്റേറ്റീവ് അഡ്വ. ശ്രീകാന്ത് സോമൻ മുഖ്യപ്രസംഗം നടത്തി. ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകുന്നതിനും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. എസ്.ദിൻരാജ്, റോയി ചെമ്മനം, ബോബി കുപ്ലിക്കാട്ട്, ഷിജോ.പി എസ്, ശ്രീഹരി, ഡോ ബിനു.സി .നായർ, കെ.പി.ശിവജി, ഷിജോ മാത്യു, ജിമ്മി, ജോണി തുടങ്ങിയവർ പ്രസംഗിച്ചു. മിനി ജോണി സ്വാഗതവും , സജീദ് സുഗതൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |