SignIn
Kerala Kaumudi Online
Friday, 23 October 2026 3.21 AM IST

വില വർദ്ധനവിന്റെ നേട്ടമില്ല, നെഞ്ചെരിഞ്ഞ് ഇഞ്ചി കർഷകർ

ginjer

കോട്ടയം : ഇഞ്ചിയ്ക്ക് വിപണി വില 160 രൂപ. കർഷകന് കിട്ടുന്നതാകട്ടെ 60 രൂപയും. പ്രതിസന്ധികളെ തരണം ചെയ്ത് കൃഷിയിറക്കിയവരുടെ നെഞ്ചെരിയുകയാണ്. വിളവെടുപ്പ് ആരംഭിച്ചതോടെ ഇഞ്ചി വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ വർഷം റെക്കാഡ് വിലയാണുണ്ടായിരുന്നത്. കിലോയ്ക്ക് 500 രൂപ എന്ന നിരക്കിലാണ് മുൻവർഷം ഇഞ്ചി വിത്ത് വാങ്ങി കർഷകർ കൃഷിയിറക്കിയത്. എന്നാൽ ഒരു കിലോ വിത്തിൽ നിന്ന് ഇത്തവണ ആറ് കിലോയ്ക്ക് മുകളിൽ വിളവ് ലഭിച്ചിട്ടില്ല. മുൻ കാലങ്ങളിൽ 10 കിലോയ്ക്ക് മുകളിൽ ലഭിച്ചിരുന്നു.

കൊള്ളലാഭം കൊയ്ത് കച്ചവടക്കാർ
വിലയുൾപ്പെടെ പ്രിന്റ് ചെയ്ത് വരുന്ന ഡിജിറ്റൽ ത്രാസ് ഉപയോഗിക്കുന്ന വൻകിട സ്ഥാപനങ്ങളിലാണ് വിലവ്യത്യാസത്തിൽ ഇഞ്ചി വിൽക്കുന്നത്. കച്ചവടക്കാരുടെ തീ വെട്ടികൊള്ളയ്‌ക്കെതിരെ അളവുതൂക്ക വിഭാഗം നടപടി സ്വീകരിക്കുന്നില്ല.

വില കുറഞ്ഞിട്ടും ത്രാസിൽ നേരത്തേ ക്രമീകരിച്ചിരിക്കുന്ന വിലയിൽ പുന:ക്രമീകരണം നടത്താതെ കച്ചവടക്കാർ കൊള്ള നടത്തുകയാണെന്നാണ് ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL